ന്യൂഡൽഹി: കശ്മീരിൽ നിരോധനാജ്ഞയെ തുടർന്ന് അടച്ചിട്ട സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്ന ുപ്രവർത്തിക്കും. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മ േഖലയിലെ സമാധാനന്തരീക്ഷവും സ്ഥിതിഗതികളും പ്രദേശിക ഭരണകൂടം വിലയിരുത്തിയതിന് ശേഷമാകും സ്ഥാപനങ്ങൾ തുറന്നു പ് രവർത്തിക്കുക.
സംസ്ഥാനത്തെ കട-കേമ്പാളങ്ങൾ 11ാം ദിവസവും അടഞ്ഞ് കിടക്കുകയാണ്. വാർത്താവിനിമയ സംവിധാനങ്ങൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ലാൻഡ്ലൈൻ, മൊബൈൽ ഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.
അതേസമയം, ജമ്മുകശ്മീരിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചു. നിയന്ത്രണങ്ങൾ മൂലം പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുന്നില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
പത്രങ്ങൾ പുറത്തിറക്കുന്നതിന് ജമ്മുവിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നേരത്തെ നീക്കിയിരുന്നതായും ശ്രീനഗറിലെ നിയന്ത്രണങ്ങൾ പത്രങ്ങളെ ബാധിക്കില്ലെന്നും എ.ജി വ്യക്തമാക്കി. ഹരജികൾ കൂടുതൽ വാദം കേൾക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.