ചെന്നൈ: സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിെൻറ എൻജിനിൽ തീപ്പൊരിയും പുകയും കണ ്ടതിനെ തുടർന്ന് അടിയന്തരമായി ചെന്നൈയിലിറക്കി. തിരുച്ചിറപ്പള്ളി വിമാനത്താവളത് തിൽനിന്ന് പറന്നുയർന്ന സ്കൂട്ട് എയർവേസിെൻറ ടി.ആർ 567 വിമാനമാണ് ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ടത്.
ഇന്ത്യൻ വ്യോമമേഖലയുടെ പരിധിയിൽ പറന്നുപോകവെയാണ് എൻജിനിലും കാർഗോ യൂനിറ്റിെൻറ ഭാഗത്തും ഉണ്ടായ തീയും പുകയും പൈലറ്റിെൻറ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ചെന്നൈ കൺട്രോൾ മുറിയുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിങ്ങിന് അനുമതി ചോദിച്ചു. ചെന്നൈ വിമാനത്താവളത്തിൽ അഗ്നിശമന യൂനിറ്റുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
തിങ്കളാഴ്ച പുലർച്ച 3.40ന് വിമാനത്തിലെ 161 യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങി. ഇവരെ നഗരത്തിലെ ഹോട്ടലുകളിൽ താമസിപ്പിച്ചു. പരിശോധിച്ച് പ്രശ്നം പരിഹരിച്ചതിനുശേഷം വൈകീട്ട് യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.