ബംഗളൂരു: ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടതിെൻറ പേരിൽ ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളിൽ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ. ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളിലാണ് എസ്.ഡി.പി.ഐ നേതാവായ മുസമ്മിൽ പാഷയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ കൺവീനർ മുജാഹിദ് പാഷയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹം ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് സംഭവസ്ഥലത്തെത്തിയതെന്നും മുജാഹിദ് പറഞ്ഞു.
അറസ്റ്റിലായ മുസമ്മിൽ പാഷ 2015ൽ ബംഗളൂരു കോർപറേഷൻ തെരഞ്ഞെടുപ്പിൽ പുലികേശി നഗർ സഹായപുര വാർഡിൽ കൗൺസിലറായി മത്സരിച്ചിരുന്നു. മറ്റു നേതാക്കളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമ സംഭവങ്ങളെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുപേരാണ് ഇതുവരെ മരിച്ചത്.
ബംഗളൂരു പുലികേശി നഗർ എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ നവീനാണ് മതവിദ്വേഷം വളർത്തുന്ന രീതിയില്‍ ഫേസ്ബുകില്‍ പോസ്റ്റിടുകയും, അശ്ലീല പരാമർശങ്ങളടങ്ങിയ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തത്. ഇതാണ് കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി എന്നിവിടങ്ങളിൽ വൻ അക്രമ സംഭവങ്ങൾക്കിടയാക്കിയത്. പൊലീസ് സ്റ്റേഷന് ആക്രമിച്ച 110 പേർ ഇതുവരെ അറസ്റ്റിലായി. ഇതില്‍ എസ്.ഡി.പി.ഐ പ്രവർത്തകരുമുണ്ട്.
രാത്രി വീട്ടില്‍ ഉറങ്ങി കിടന്നവരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരില്‍ ചിലരുടെ ബന്ധുക്കൾ ആരോപിച്ചു. പൊലീസ് നടപടി വൈകുന്നുവെന്നാരോപിച്ചാണ് എം.എല്‍.എയുടെ വീടിന് നേരെയും ഡി.ജി ഹള്ളി, കെ.ജെ ഹള്ളി പൊലീസ് സ്റ്റേഷനുകൾക്ക് നേരെയും കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. സംഭവത്തിൽ 60 പൊലീസുകാർക്കും രണ്ടു മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ജനങ്ങളോട് മാപ്പ് പറഞ്ഞ് എം.എല്‍.എയും ശാന്തരാകണമെന്നഭ്യർത്ഥിച്ച് മത നേതാക്കളും രാത്രിതന്നെ രംഗത്തെത്തിരുന്നു.
പുലർച്ചയോടെ സ്ഥിതിഗതികൾ ശാന്തമാക്കിയ പൊലീസ് ബംഗളൂരു നഗരത്തിലെ ബാനസ്വാടി പൊലീസ് സബ് ഡിവിഷൻ പരിധിയിലെ ഡി.ജെ.ഹള്ളി, കെ.ജി. ഹള്ളി ഉൾപ്പെടെയുള്ള നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വെടിവെപ്പിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയമം കൈയിലെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.
അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തി എം.എൽ.എയുടെ മകൻ നവീനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, തെൻറ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് മറ്റാരോ ആണ് വിവാദ പോസ്റ്റിട്ടതെന്നാണ് നവീൻ പൊലീസിന് നൽകിയ മൊഴി. അതേസമയം, അക്രമ സംഭവങ്ങൾ കരുതികൂട്ടിയുള്ളതാണെന്നും എസ്.ഡി.പി.ഐ ആണ് ഇതിന് പിന്നിലെന്നും കർശനമായ നടപടിയെടുക്കുമെന്നും മന്ത്രി സി.ടി. രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.