ബിഹാറിൽ മഹാസഖ്യത്തിൽ സീറ്റ് ധാരണ; അന്തിമ തീരുമാനമെടുക്കാൻ ഇന്ന് ഡൽഹിയിൽ യോഗം

പട്ന: ബിഹാറിൽ മഹാസഖ്യത്തിൽ സീറ്റ് ധാരണയായതായി റിപ്പോർട്ട്. സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഇന്ന് ഡൽഹിയിൽ കക്ഷി നേതാക്കളുടെ യോഗം ചേരും. 40 ലോക്സഭ ​സീറ്റുകളുള്ള ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) 26 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും ഇടതു കക്ഷികൾ അഞ്ച് സീറ്റുലുമാണ് ജനവിധി തേടുക. ഇടതു കക്ഷികളിൽ സി.പി.ഐ (എം.എൽ) മൂന്ന് സീറ്റിൽ മത്സരിക്കും.

2019ൽ 40ൽ 39 സീറ്റിലും വിജയിച്ചത് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യമായിരുന്നു. ബി.ജെ.പി 17 സീറ്റിലും 16ൽ നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡും ആറിൽ ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടിയുമാണ് ജയിച്ചത്. കോൺഗ്രസ് ഒമ്പത് സീറ്റിൽ മത്സരിച്ച് ഒന്നിൽ മാത്രം വിജയിച്ചപ്പോൾ ആർ.ജെ.ഡി പൂജ്യരായി.

ഇത്തവണ എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി 17 സീറ്റിലും ജെ.ഡി.യു 16 സീറ്റിലും ലോക് ജൻശക്തി പാർട്ടി അഞ്ചിലും ജിതം റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്‍വാഹയുടെ ആർ.എൽ.എമ്മും ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. 

Tags:    
News Summary - Seat agreement in Grand Alliance in Bihar; Meeting in Delhi today to take final decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.