കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തിവരികയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രശ്നങ്ങൾ ഉടൻതന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വ്യാഴാഴ്ച രാത്രി പാർട്ടിയുടെ ഡിജിറ്റൽ മീഡിയ പ്രവർത്തകരുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസുമായി സീറ്റ് ചർച്ചകൾക്ക് താൽപര്യമുണ്ടെന്നും എന്നാൽ അവർ സി.പി.എമ്മുമായി ചേർന്ന് ബി.ജെ.പിയെ സഹായിക്കുകയാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് യു.പിയിൽ സമാജ്വാദി പാർട്ടി-കോൺഗ്രസ്-ആർ.എൽ.ഡി അന്തിമ സീറ്റ് ധാരണയായെന്ന് എസ്.പി നേതാവ് രാംഗോപാൽ യാദവ് എം.പി. 16 സീറ്റിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനകം അടുത്ത സ്ഥാനാർഥി പട്ടികയും പുറത്തുവരും.
മറ്റു പാർട്ടികളുമായുള്ള സീറ്റ് ധാരണക്കിടയിൽ സ്വന്തം സ്ഥാനാർഥികെള പ്രഖ്യാപിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് രാംഗോപാൽ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.