വ്യോമസേനക്ക്​ കരുത്തുകൂട്ടാൻ മൂന്നു റഫാൽ യുദ്ധവിമാനങ്ങൾകൂടി

ന്യൂഡൽഹി: വ്യോമസേനക്ക്​ കരുത്തുകൂട്ടാൻ മൂന്നു റഫാൽ യുദ്ധവിമാനങ്ങൾകൂടി ഇന്ത്യയിലെത്തി. ഫ്രാൻസിൽനിന്ന്​ ദീർഘദൂരം നേരിട്ട്​ പറന്നാണ്​ ബുധനാഴ്​ച രാത്രിയോടെ രണ്ടാം ബാച്ച്​ വിമാനങ്ങൾ ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലെത്തിയത്​.

ഇതോടെ ആകെ എട്ടു വിമാനങ്ങൾ ​സേനയുടെ ഭാഗമായി. 59,000 കോടി രൂപക്ക്​ 36 യുദ്ധവിമാനങ്ങളാണ്​ കരാർ പ്രകാരം ഇന്ത്യയിലെത്തേണ്ടത്​. 2023ലാണ്​ മുഴുവൻ വിമാനങ്ങളും എത്തുക എന്ന്​ വ്യോമസേന മേധാവി ആർ.കെ.എസ്​ ബധൂരിയ ഈയിടെ വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ സെപ്​റ്റംബർ 10നാണ്​ ആദ്യ ബാച്ച്​ എത്തിയിരുന്നത്​.

Tags:    
News Summary - Second batch of Rafale aircraft arrives in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.