മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ രണ്ടാമതും കോവിഡ് ബാധ സ്ഥിരീകരിച്ചു. ജനസാന്ദ്രത ഏറിയ പ്രദേശത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
52 കാരനാണ് ഇവിടെ പുതുതായ ി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 52കാരൻെറ കുടുംബാംഗങ്ങളെയും സമ്പർക്കം പുലർത്തിയ 23 പേരെയും വീട്ടുനിരീക്ഷണത്തിലാക്കി.
ബുധനാഴ്ച ഇവിടെ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ച 56കാരൻ മരിച്ചിരുന്നു. അയാളുടെ വീട് സീൽ ചെയ്യുകയും ഏഴുപേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രാജ്യത്തെ വൈറസ് ഹോട്ട്സ്പോട്ടുകളിലൊന്നായി മുംബൈയെ പ്രഖ്യാപിച്ചിരുന്നു.
പത്തുലക്ഷത്തിലധികം പേരാണ് ധാരാവിലെ ചേരിയിൽ താമസിക്കുന്നത്. അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള ധാരാവിയിലെ ഒരോ കുടിലിലും കൂട്ടുകുടുംബങ്ങളാണ് താമസിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ 335 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 16 മരണവും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.