മുംബൈ: 450 കോടി രൂപയുടെ ഐ.എൽ ആൻഡ് എഫ്.എസ് നിക്ഷേപതട്ടിപ്പ് കേസിൽ സാമ്പത്തിക കുറ്റാ ന്വേഷണ വിഭാഗം (ഇ.ഡി) മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) നേതാവ് രാജ് താക്കറെയെ ചേ ാദ്യം ചെയ്തു. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് സൗത്ത് മുംബൈയിലെ ഇ.ഡി ഓഫിസിൽ ഭാര്യ ശർ മിളക്കും മകൻ അമിതിനും മരുമകൾ മിതാലിക്കുമൊപ്പമാണ് രാജ് എത്തിയത്.
ഓഫിസിന് പുറത്ത് പാർട്ടി പ്രവർത്തകരെ തടയാൻ പൊലീസ് 144ാം വകുപ്പ് പ്രയോഗിച്ചിരുന്നു. ഇ.ഡിയെ ‘ഇഡിയറ്റ് ഹിറ്റ്ലർ’ എന്ന് അധിക്ഷേപിച്ച ടീഷർട്ട് ധരിച്ചെത്തിയ എം.എൻ.എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെയെ കസ്റ്റയിലെടുത്തു.
താക്കറെയെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് എം.എൻ.എസ് മുംബൈ, താനെ തുടങ്ങിയ സ്ഥലങ്ങളിലും സമീപ ജില്ലകളിലും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. മുൻകൂർ നടപടിയെന്ന നിലയിൽ മുംബൈ, താനെ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി എം.എൻ.എസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കിൽ വെച്ചിട്ടുണ്ട്.
ഐ.എൽ ആൻഡ് എഫ്.എസ് കോഹിനൂർ സി.ടി.എൻ.എൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ 450 കോടി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ് താക്കറെക്കെതിരെ അന്വേഷണം നടക്കുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷിയുടെ മകൻ ഉമേഷ് ജോഷി, രാജ് താക്കറെ, ബിൽഡറായ രാജൻ ശിറോദ്കർ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. രാജ് താക്കറെ 2008ൽ കമ്പനിയിൽനിന്ന് പുറത്തുപോയതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.