എം.പിമാർക്ക് നൽകിയ ഭരണഘടനയിൽ നിന്ന് 'മതേതരത്വവും സോഷ്യലിസവും' ഒഴിവാക്കി; ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി എം.പിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കി. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് വാക്കുകൾ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

'ഇന്നലെ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഞങ്ങൾ നടന്നുകയറുമ്പോൾ ഒപ്പമുണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയില്ലായെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്' -അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ തന്ത്രപൂർവം വരുത്തിയ മാറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്‍റിൽ ഇന്നലെ തന്നെ ഇക്കാര്യം ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ അതിനുള്ള അവസരം പോലും ലഭിച്ചില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം. ഇപ്പോൾ നൽകിയ ഭരണഘടനയിൽ ആ വാക്കുകൾ ഇല്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. കേന്ദ്ര സർക്കാറിന്‍റെ ഉദ്ദേശ്യം സംശയാസ്പദമാണ് -വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അധിർ രഞ്ജൻ ചൗധരി പറഞ്ഞു. 


Tags:    
News Summary - Secular' and 'socialist' removed from Preamble Congress' Adhir Ranjan Chowdhury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.