ന്യൂഡൽഹി: ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളിലേക്ക് കോവിഡ് 19 വൈറസ് പടർത്തിയെന്ന് ആരോപണം നേരിട്ട ഡൽഹി ഡിഫ ൻസ് കോളനിയിലെ സെക്യൂരിറ്റി ഗാർഡിെൻറ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ മാസം നടന്ന തബ്ലീഗ് ജമാഅത്തിെൻറ പരിപാടിയിൽ പെങ്കടുത്തിരുന്ന ആളിലൂടെയാണ് തങ്ങളിലേക്ക് വൈറസ് പടർന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു.
അതേസമയം, സാകേതിലുള്ള മാക്സ് ആശുപത്രിയിൽ മൂവരെയും പ്രവേശിപ്പിച്ചെങ്കിലും കുടുംബത്തിലെ 80 വയസുകാരൻ ഇന്നലെ മരിച്ചിരുന്നു. ഇയാളുടെ മകൻ നിലവിൽ വെൻറിലേറ്ററിലാണ്. മകെൻറ ഭാര്യ രോഗം ഭേദമായി ആശുപത്രി വിട്ടു. എൻ.ഡി.ടി.വിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിെൻറ പരാതിപ്രകാരം സെക്യൂരിറ്റി ഗാർഡിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ ഫോൺ പരിശോധിച്ചതിലൂടെ തബ്ലീഗ് പരിപാടിയിൽ പെങ്കടുത്തതായി സ്ഥിരീകരിച്ചിരുന്നുവെന്ന് പൊലീസ് ആരോപിച്ചിരുന്നുവെങ്കിലും, അത് സെക്യൂരിറ്റി ഗാർഡ് നിഷേധിച്ചു. ‘ഞാൻ നിസമുദ്ദീൻ മർകസിെൻറ അകത്ത് പോലും പ്രവേശിച്ചിട്ടില്ല. ഇതുവരെ അവിടെ പോയിട്ടുമില്ല. അവിടെ നിന്നും 20 മീറ്റർ അകലെയുള്ള പള്ളിയിലാണ് പ്രാർഥിക്കാൻ പോകാറുള്ളതെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു.
എന്നാൽ, പൊലീസ് കരസേനയിൽ നിന്ന് വിരമിച്ചവർ താമസിക്കുന്ന ഡൽഹിയിലെ ഡിഫൻസ് കോളനിയിൽ സെക്യൂരിറ്റി ഗാർഡ് തബ്ലീഗ് പരിപാടിയിൽ പെങ്കടുത്തിട്ടുണ്ടെന്ന തരത്തിൽ മുന്നറിയിപ്പ് നോട്ടീസ് ഒട്ടിക്കുകയും വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ വീട്ടുനിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.