ശ്രീനഗർ: ജില്ല വികസന കൗൺസിൽ വോട്ടെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വന്ന മൂന്ന് പ്രാദേശിക മാധ്യമപ്രവർത്തകരെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. അനന്ത്നാഗിലെ സ്രിഗഫ്വാര പോളിങ് സ്റ്റേഷന് സമീപമാണ് സംഭവം. ഇ.ടി.വി ഭാരതിെൻറ ഫയാസ് ലുലു, ന്യൂസ് 18 ഉർദു ലേഖകൻ മുദസ്സിർ ഖാദിരി, ടി.വി 9 പ്രതിനിധി ജുനൈദ് റഫീഖ് എന്നിവർക്കാണ് മർദനമേറ്റത്.
പോളിങ്ങുമായി ബന്ധപ്പെട്ട് ചില പാർട്ടി പ്രവർത്തകർ ഉന്നയിച്ച പരാതി അന്വേഷിക്കാൻ മൂവരും പൊലീസ് സൂപ്രണ്ടിനെ സമീപിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ ബാറ്റൺകൊണ്ട് അടിച്ചെന്നാണ് പരാതി. സംഭവത്തിൽ കശ്മീർ പ്രസ് ക്ലബും കശ്മീർ എഡിറ്റേഴ്സ് ഗിൽഡും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയും പ്രതിഷേധിച്ചു.
അതിനിടെ, കോവിഡ് മഹാമാരിക്കിടയിൽ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് നടത്താമെങ്കിൽ അസംബ്ലി തെരഞ്ഞെടുപ്പും നേരത്തെ നടത്തണമെന്ന് കശ്മീരിെൻറ ചുമതലയുള്ള എ.ഐ.സി.സി നേതാവ് രജനി പാട്ടീൽ ആവശ്യപ്പെട്ടു. കോവിഡ് വകവെക്കാതെ ജില്ലാ കൗൺസിലുകളിലേക്ക് നേരിട്ട് വോട്ടെടുപ്പ് നടത്താമെന്നിരിക്കെ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ജനകീയ സർക്കാരുകൾ നിലവിൽ വരണമെന്ന് രജനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.