പാട്ന: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെനയും കുടുംബത്തെയും െകാല്ലാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവി. ലാലുവിെൻറയും കുടുംബത്തിെൻറയും സുരക്ഷക്കായി നിയോഗിച്ച 32 സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ച സംസ്ഥാന സർക്കാറിെൻറ നടപടിയോട് പ്രതികരിക്കുകയായിരുന്നു റാബ്റി. ചൊവ്വാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ ജോലി പൂർത്തിയാക്കിയ സൈനികർ തിരിച്ചു പോയി.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ ലാലുവിെൻറ വസതി റെയ്ഡ് നടത്തിയതിനു പിറെകയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചത്. തനിക്കും കുടുംബത്തിനുമെതിെര എെന്തങ്കിലും അതിക്രമമുണ്ടായാൽ ആഭ്യന്തര മന്ത്രാലയമായിരിക്കും ഉത്തരവാദികളെന്ന് മുഖമന്ത്രി നിതീഷ് കുമാറിെനഴുതിയ കത്തിൽ റാബ്റി വ്യക്തമാക്കി.
നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും കുടുംബത്തിെനതിെര ഗൂഢാലോചന നടത്തുകയാണ്. ലാലുജി ജയിലിൽ ദിവസവും മരിച്ചുെകാണ്ടിരിക്കുന്നു. രോഗം മൂലമാണോ മരുന്നു കുത്തിെവച്ചാണോ അദ്ദേഹത്തെ കൊല്ലുക എന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇങ്ങനെ ഇരിെക്ക താനെങ്ങനെയാണ് സർക്കാറിെന വിശ്വസിക്കുക? സർക്കാർ ആവശ്യപ്പെട്ടാൽ വീടൊഴിയാനും തയാറാണ്- റാബ്റി ദേവി പറഞ്ഞു.
എന്നാൽ, സംസ്ഥാന സർക്കാർ നൽകിയ സുരക്ഷ തങ്ങൾ വേണ്ടെന്നു വെച്ചതായി റാബ്റി ദേവിയുടെ മകൻ തേജസ്വി യാദവ് പറഞ്ഞു. തങ്ങൾ സുരക്ഷ വേണ്ടെന്നു െവച്ചതിനാൽ രാഷ്ട്രീയം കളിക്കാതെ ഭരണത്തിൽ ശ്രദ്ധിക്കാൻ നിതീഷിനു കഴിയുെമന്നും തേജസ്വി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.