അയോധ്യ: ബാബരി മസ്ജിദ്- രാമജന്മഭൂമി തർക്ക കേസിൽ സുപ്രീംകോടതി ശനിയാഴ്ച വിധി പറയാനി രിക്കെ, അയോധ്യയിൽ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോൺ (ആളില്ലാപ ്പേടകം) കാമറകളും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞദിവസം കേന്ദ്രം 4,000 അർധസൈനികരെ അയോധ്യയിൽ വിന്യസിച്ചിരുന്നു.
നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചാണ് കടത്തിവിടുന്നത്. അയോധ്യയിലും പ്രശ്നമുണ്ടാവാൻ സാധ്യതയുള്ള വിവിധ ജില്ലകളിലും ആവശ്യത്തിന് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി രാമശാസ്ത്രി പറഞ്ഞു.
തീവ്രവാദ വിരുദ്ധ സ്ക്വാഡിനെയും ബോംബ് നിർവീര്യമാക്കുന്ന വിഭാഗത്തെയും നിയോഗിച്ചു. രണ്ടു മാസമായി ഇവർക്ക് മികച്ച പരിശീലനം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ വരുന്ന വിശ്വാസികളെ തടയുന്നില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ഹെലികോപ്ടറുകൾ ഉപയോഗിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.