ചണ്ഡിഗഢ്: ‘ദേര സച്ചാ സൗദ’ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെ പഞ്ച്കുളയിലെ പ്രത്യേക സി.ബി.െഎ കോടതിയിൽ ഹാജരാക്കിയപ്പോൾ സുരക്ഷക്ക് നിയോഗിച്ച അഞ്ച് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ രാജ്യേദ്രാഹക്കുറ്റത്തിനും വധശ്രമത്തിനും കേസെടുത്തു.
ബലാത്സംഗ കേസിൽ ശിക്ഷ വിധിച്ചതിനു ശേഷം ഗുർമീതിനെ കോടതിക്ക് പുറത്ത് ഇവർ സ്വതന്ത്രമായി വിടുകയായിരുന്നു. പിന്നീടാണ് കൈവിലങ്ങണിയിച്ച് ഹെലികോപ്ടറിൽ റോത്തക് ജയിലിലേക്ക് മാറ്റിയത്.
സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ, അസി. സബ് ഇൻസ്പെക്ടർ, ഹെഡ്കോൺസ്റ്റബ്ൾ, കോൺസ്റ്റബ്ൾ എന്നിവരെ അറസ്റ്റ്ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
ആൾദൈവത്തെ കോടതിയിൽ കൊണ്ടുവന്നപ്പോൾ അകമ്പടിയായി വന്ന ആശ്രമത്തിലെ ഫയർ എൻജിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.