ന്യൂഡൽഹി: രാജ്യദ്രോഹ നിയമം കൊളോണിയൽ നിയമം മാത്രമാണെന്ന സുപ്രധാന പരാമർശവുമായി സുപ്രീംകോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഇത് ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്‍റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു.
രാജ്യദ്രോഹം കൊളോണിയൽ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്നതിൽ പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. മഹാത്മ ഗാന്ധിയേയും ബാലഗംഗാധര തിലകനേയും നിശബ്ദനാക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു.
രാജദ്രോഹ നിയമത്തിനെതിരെ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഹരജികൾ ഒരുമിച്ച് കേൾക്കും. നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.