ശർജീൽ ഇമാമിനെ പോലുള്ള കീടങ്ങളെ നശിപ്പിക്കണം -ശിവസേന

\മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വിഭാഗീയത വളർത്തുന്ന പരാമർശം നടത്തിയ ജെ.എൻ.യു ഗവേഷക വിദ്യാർഥി ശർജീൽ ഇമാമിനെ പോലുള്ള ‘കീടങ്ങളെ’ഉടൻ നശിപ്പിക്കണമെന്ന്​ ശിവസേന ആഭ്യന്തര മന്ത്രി അമിത്​ ഷായോട്​ ആവശ്യപ്പെട്ടു.

മുഖപത്രമായ ‘സാമ്​ന’യിലെ മുഖപ്രസംഗത്തിലാണ്​ ശർജീൽ ഇമാമിനെ അറസ്​റ്റ്​ ചെയ്​ത നടപടിയെ പിന്തുണച്ച്​ ശിവസേന രംഗത്തെത്തിയത്​. ‘ചിക്കൻസ്​ നെക്ക്​’ (ബംഗാളിലെ സിലിഗുരിയില്‍നിന്ന് അസമിലെ ഗുവഹത്തിയെ ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ സിലിഗുരി കോറിഡോർ) പിടിച്ചെടുത്ത് ഇന്ത്യയെ ഭിന്നിപ്പിക്കാനാണ്​ ശർജീൽ ആഗ്രഹിക്കുന്നത്​. അയാളുടെ കൈ വെട്ടിയെടുത്ത്​ ‘ചിക്കൻസ്​ നെക്കി’ൽ പ്രദർശിപ്പിക്കുകയാണ്​ വേണ്ടത്​. ഇത്തരം കീടങ്ങളെ ആഭ്യന്തര മന്ത്രി അമിത്​ ഷാ പെട്ടന്ന്​ നശിപ്പിക്കണം. അതേസമയം ശര്‍ജീലി​​െൻറ പേര് രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് അമിത് ഷാ വിട്ടുനില്‍ക്കുകയും വേണം’- എഡിറ്റോറിയലില്‍ ശിവസേന പറയുന്നു.

സി.എ.എക്കെതിരായി രാജ്യത്തുടനീളം നടക്കുന്ന സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് ശര്‍ജീലി​​​െൻറ പ്രസ്താവനയിലൂടെ മങ്ങലേറ്റു. സി.എ.എക്കെതിരായ പ്രക്ഷോഭങ്ങളിലൊന്നും ആരും ഇത്തരം രാജ്യവിരുദ്ധ പ്രസ്​താവനകൾ നടത്തിയിട്ടില്ല. ശർജീലിനെ പോലുള്ള ആളുകൾ കാരണം ഒന്നും ചെയ്യാതെ തന്നെ ഡൽഹി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കാനുള്ള വിഷയങ്ങൾ ബി.​ജെ.പിക്ക്​ ലഭിക്കുകയാണ്​.

രാജ്യത്തി​​െൻറ സാമൂഹികവും മതപരവുമായ ഐക്യമാണ്​ ഇത്തരം പ്രസ്താവനകളിലൂടെ ഇല്ലാതാകുന്നത്​. വര്‍ഗസമരവും കലാപവും ആഭ്യന്തര യുദ്ധവും സൃഷ്ടിക്കാനുള്ള ഗൂഢാലോചന അണിയറയില്‍ നടക്കുന്നുണ്ട്​. വിദ്യാസമ്പന്നരിലും സവര്‍ണ്ണരിലും തീവ്രവാദം വർധിപ്പിക്കുന്നതിന് ചിലര്‍ രാഷ്ട്രീയ വിഷം ഉപയോഗിക്കുകയാണ്​. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതിനെ സർക്കാർ തടയണം. ഒരു ശര്‍ജീല്‍ ഇമാമിനെ മാത്രമേ അറസ്റ്റുചെയ്തിട്ടുള്ളൂ. ഇനി ശര്‍ജീല്‍ ഇമാമുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധി​ക്കേണ്ടത്​ സർക്കാറി​​െൻറ ഉത്തരവാദിത്തമാണെന്നും ‘സാമ്​ന’ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Sena backs govt action on Sharjeel, advises Amit Shah to 'finish such insects immediately' -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.