ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ബി.ജെ.പി നേതാവും മുൻരാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. അമിത് ഷായെ കായിക മന്ത്രാലയം ഏൽപിക്കണമെന്നാമായിരുന്നു പരിഹാസം. മണിപ്പൂർ സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
അമിത് ഷായുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടന്നിട്ടും സംസ്ഥാനത്തെ കലാപം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരിഹാസം.
മണിപ്പൂരിൽ ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷം വഴിമാറി സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങളെയും പൊലീസ് സ്റ്റേഷനുകളെയുമാണ് കലാപകാരികൾ ലക്ഷ്യമിടുന്നത്. നിരവധി ജനപ്രതിനിധികൾ ആക്രമിക്കപ്പെടുകയും കേന്ദ്രമന്ത്രിയുടെതടക്കമുള്ള വീടുകൾക്ക് തീവെക്കുകയും ചെയ്തു. മേയ് മൂന്നിനാണ് കുക്കി-മെയ്ത്തി വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയത്. ഇതുവരെയായി നൂറിലേറെ പേരുടെ ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.