ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ നിര്‍ദേശം കേന്ദ്ര സര്‍ക്കാറിെൻറ പരിഗണനയിൽ. ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിെൻറ പരിഗണനയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ പറഞ്ഞു. സാമൂഹിക അകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രായമായവര്‍ക്ക് ബൂത്തിലെത്താതെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി.
80 വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റൽ വോട്ട് അനുവദിച്ച് 2019 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. പുതിയ നിർദേശം അംഗീകരിക്കുന്നതോടെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുമെന്ന് കമീഷന് വ്യക്തമാക്കി. പോളിങ് ബൂത്തില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റൽ വോട്ടുകള്‍ അനുവദിക്കാനാണ് നേരത്തെ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.