ന്യൂഡൽഹി മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി വഷളായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഒക്ടോബർ ഒന്നിന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട അഹമ്മദ് പട്ടേൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. തുടർന്ന് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഈ മാസം 15നാണ് മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.
2001 മുതല്‍ 2017വരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2018ൽ രാഹുൽ കോൺഗ്രസിെൻറ നേതൃത്വമേറ്റെടുത്തതോടെ അഹമ്മദ് പട്ടേൽ ട്രഷററായി. പാര്‍ട്ടിയുടെ പല സുപ്രധാന പദവികളും അലങ്കരിച്ച അഹമ്മദ് പട്ടേൽ എട്ട് തവണ എം.പിയായും േസവനമനുഷ്ഠിച്ചു. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ അഞ്ച് തവണ അദ്ദേഹം രാജ്യസഭയിലെത്തിയിരുന്നു.
1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. നെഹ്റു കുടുംബത്തിനോട് കൂറു പുലർത്തിയ നേതാവായിരുന്നു അഹമ്മദ് പട്ടേൽ.
മെമൂന പട്ടേലാണ് ഭാര്യ. മക്കൾ: ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ സിദ്ധീഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.