ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് കമീഷനറെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗബാധിതനൊപ്പം സമ്പർക്കം പുലർത്തിയ നിരവധി പൊലീസുകാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. രാഷ്ട്രപതി ഭവന് അകത്തുതന്നെയാണ് രോഗം സ്ഥിരീകരിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ താമസിച്ചിരുന്നത്.
കഴിഞ്ഞ മാസം ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115 ഓളം വീടുകളിലുള്ളവരെ ക്വാറൻറീനിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.