പരാമർശത്തെ വിമര്‍ശിച്ച് 2013ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്യാൻ നിർബന്ധിതനായി ജമ്മുകശ്മീരിലെ സൈബർ പൊ ലീസ് ഉദ്യോഗസ്ഥൻ. സംസ്ഥാന സൈബര്‍ പൊലീസ് വിഭാഗം സൂപ്രണ്ട് താഹിര്‍ അഷ്റഫിനോടാണ് 2013ൽ പോസ്റ്റ് ചെയ്ത ട്വീ റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് കശ്മീ രിലെ മാധ്യമപ്രവര്‍ത്തകക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്ക് പിന്നാലെയാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടി.
2002ലെ ഗുജറാത്ത് വംശഹത്യയെകുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ട് താഹിര്‍ അഷ്റഫ് 2013ൽ ട്വീറ്റ് ചെയ്ത പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ‘2002 ലെ കലാപത്തെക്കുറിച്ച് നരേന്ദ്ര മോദിയുടെ നായ്ക്കുട്ടി താരതമ്യം, അദ്ദേഹത്തിൻെറ യഥാര്‍ത്ഥ സ്വഭാവം കാണിക്കുന്നു … ക്രൂരതയാണ്,’ -എന്നായിരുന്നു താഹിര്‍ അഷ്റഫിെൻറ ട്വീറ്റ്.
എൻ.ഡി.ടി.വി നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തിൽ വംശഹത്യയെ കുറിച്ചുള്ള ചോദ്യത്തതിന് ഒരു നായ്ക്കുട്ടി കാറിനടിയിൽ പെട്ടാൽ പോലും തന്നെ വേദനിപ്പിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി പറഞ്ഞത്.
താഹിര്‍ അഷ്റഫിെൻറ ട്വീറ്റ് ബി.ജെ.പി പ്രവർത്തകർ വീണ്ടും ചർച്ചയാക്കുകയായിരുന്നു. നിരവധി പേർ ഇത് റീട്വീറ്റ് ചെയ്യുകയും അഷ്റഫിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെ തുടർന്നാണ് ട്വീറ്റ് നീക്കം ചെയ്യാൻ പൊലീസ് നിർദേശിച്ചത്.
ദേശവിരുദ്ധ പ്രചരണം എന്നാരോപിച്ച് 26 കാരിയായ വനിതാ ഫോട്ടോ ജേണലിസ്റ്റിനെതിരെ യു.എ.പി.എ ചുമത്തിയതോടെയാണ് താഹിര്‍ അഷ്റഫിെൻറ പഴയ ട്വീറ്റ് വീണ്ടും ചർച്ചയായത്. ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റായ സഹ്റ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്നതും, രാജ്യത്തിനെതിരെയുള്ളതും, നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നതുമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.