പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം ആവശ്യപ്പെട്ട് എൻ. റാമും ശശി കുമാറും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാമും ശശി കുമാറും സുപ്രീംകോടതിയിൽ ഹരജി നൽകി. രണ്ട് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, 40 മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ ചോർത്തൽ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ആവശ്യം.

സ്പൈവെയറിന് ലൈസൻസ് നേടിയിട്ടുണ്ടോ, നേരിട്ടോ അല്ലാതെയോ നിരീക്ഷിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ സുപ്രീംകോടതി സർക്കാറിനോട് നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. പെഗസസ് ലക്ഷ്യംവെച്ചെന്ന് കരുതുന്ന ആളുകളുടെ മൊബൈൽ ഫോണുകൾ ആംനസ്റ്റി ഇൻറർനാഷണലിൻെറ സെക്യൂരിറ്റി ലാബ് പരിശോധിച്ചപ്പോൾ സുരക്ഷാ ലംഘനങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

പെ​ഗ​സ​സ്​ ഉ​പ​യോ​ഗി​ച്ച്​ രാ​ജ്യ​ത്ത്​ ചോ​ർ​ത്ത​പ്പെ​ട്ട ഫോ​ണു​ക​ളി​ൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ് ​ഡ​യ​റ​ക്​​ട​റേ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ത​ൽ ബി.​എ​സ്.​എ​ഫി​ൻെ​റ ര​ണ്ടു കേ​ണ​ൽ​മാ​ർ വ​രെയുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്ര​ധാ​ന​മ​ന്ത്രി​യ​ു​ടെ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ‍െൻറ​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി‍െൻറ പി.​എ ആ​യി​രു​ന്ന റി​ട്ട.​ഐ.​എ.​എ​സ്​ ഒാ​ഫി​സ​റു​ടെ​യും നി​തി ആ​യോ​ഗി​ലെ ഉ​ദ്യോ​ഗ​സ്ഥ​​ൻെ​റ​യും ഫോ​ണു​ക​ൾ ചോ​ർ​ത്ത​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​െ​ന്ന​ന്ന്​ 'ദ്​ ​വ​യ​ർ' ആണ് റി​പ്പാ​ർ​ട്ട്​ ചെ​യ്​​തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.