ഡൽഹി: കലാപം രൂക്ഷമായ മണിപ്പൂരിലെ മലയോര മേഖലകൾക്ക് പ്രത്യേക ഭരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഗോത്രവർഗ സ്ത്രീകൾ. ഗോത്രവർഗ സമൂഹത്തിന് സമാധാനവും സമൃദ്ധിയും അധികാര സന്തുലിതാവസ്ഥയും ഉറപ്പാക്കാനുള്ള ഏക പരിഹാരം കലാപ ബാധിത പ്രദേശമായ മലയോര മേഖലയിൽ ഗോത്രവർഗക്കാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ഭരണമാണെന്നും ജന്തർ മന്ദറിൽ വ്യാഴാഴ്ച നടന്ന പരിപാടിക്കിടെ പ്രതിഷേധക്കാർ പറഞ്ഞു.
അക്രമിക്കപ്പെട്ട ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. അക്രമങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പൗരർ എന്ന നിലയിൽ പ്രത്യേക ഭരണം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ളവർ തങ്ങളെ ഭരിക്കണമെന്നും അവർ പറഞ്ഞു.
എല്ലാ ദുരിതാശ്വാസ സാമഗ്രികളും മലയോര ആദിവാസി മേഖലകളിലെ ആവശ്യക്കാരിലേക്ക് കൂടി എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണമെന്നും മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്ന എയർപ്പോട്ടിലേക്ക് നേരിട്ട് എത്താൻ കഴിയില്ലെന്നും സ്ത്രീകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.