കൽന (പശ്ചിമബംഗാൾ): നടുക്കുന്ന നിരവധി കൊലപാതകങ്ങൾ നടത്തിയ പരമ്പര കൊലയാളി ഒടു വിൽ പൊലീസിെൻറ വലയിൽ വീണു. പശ്ചിമബംഗാളിലെ കിഴക്കൻ ബർദ്വാൻ ജില്ലയിലാണ് സംഭവം. അ ഞ്ച് സ്ത്രീകളെ കൊലപ്പെടുത്തുകയും നിരവധിപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കമറ ുസ്സമാൻ സർക്കാർ എന്ന 42കാരൻ മറ്റൊരു മധ്യവയസ്കയെ വീട്ടിൽ തനിച്ചുള്ള സമയത്ത് െകാ ലചെയ്യാൻ ഉന്നമിട്ട സന്ദർഭത്തിലാണ് പിടിയിലായത്.
മധ്യവയ്സകളെയിരുന്നു ഇയാൾ മുഖ്യമായും ലക്ഷ്യമിട്ടത്. ആകർഷകമായി വേഷം ധരിച്ച് എന്തെങ്കിലും നന്നാക്കാനെന്ന വ്യാജേന വീടുകളിൽ പ്രവേശിച്ച് കൊല നടത്തുകയാണ് പതിവ്. സൈക്കിൾ ചെയിനോ ഇരുമ്പുവടിയോ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് സൂപ്രണ്ട് ഭാസ്കർ മുഖോപാധ്യായ പറയുന്നു. ചെയിൻ കഴുത്തിൽ ചുറ്റി വരിഞ്ഞേശഷം തല ചുവരിലിടിച്ച് മരണം ഉറപ്പാക്കുകയാണത്രെ. വീട്ടിൽനിന്ന് രക്ഷപ്പെടും മുമ്പ് വിലപിടിപ്പുള്ളവ എടുക്കും. കൊലക്കു ശേഷം മൃതദേഹത്തിൽ ലൈംഗിക അതിക്രമം നടത്തിയതായും പൊലീസ് പറയുന്നു.
േമയ് 21ന് ഒരു ഗ്രാമത്തിൽ നടത്തിയ കൊലയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റു നാലു കൊലകളും സമാനമായ രീതിയിൽ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ചുവന്ന ഹെൽമറ്റ് ധരിച്ച് ചുവന്ന മോട്ടോർസൈക്കിളിൽ സഞ്ചരിക്കവെയാണ് ഇയാൾ അറസ്റ്റിലായത്. നേരത്തെ നടന്ന െകാലയുടെ അന്വേഷണത്തിനിടെ ചുവന്ന ഹെൽമറ്റ് ധരിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ജില്ല പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും അയച്ചുകൊടുത്തിരുന്നു.
പുഷ്പ ദാസ്, റിത റോയ്, മമത കിഷ്കു, സോണി യാദവ് എന്നീ സ്ത്രീകളെ ഇയാൾ തന്നെ കൊലപ്പെടുത്തിയതായാണ് സംശയം. സ്വരൂപ് റാണി എന്ന സ്ത്രീ ഇയാളുടെ കൈയിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സൈക്കിൾ ചെയിൻ ഉപയോഗിച്ച് പിന്നിൽനിന്ന് ആക്രമിക്കാൻ ശ്രമിക്കവെ കുതറിമാറുകയും അലറിവിളിക്കുകയും ചെയ്തതോടെ അക്രമി കടന്നുകളയുകയായിരുന്നു.
ഭാര്യയും മൂന്ന് കുട്ടികളുമുള്ളയാളാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.