പുതിയ കോവിഡ്​ വകഭേദം: കർശന പരിശോധനക്ക്​ നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: പുതിയ കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടർന്ന്​ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള പരിശോധന കർശനമാക്കാൻ നിർദേശിച്ച്​ കേന്ദ്രസർക്കാർ. ദക്ഷിണാഫ്രിക്ക, ഹോങ്​കോങ്​, ബോട്​സ്​വാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ സർക്കാർ സംസ്ഥാനങ്ങളോട്​ നിർദേശിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ്​ സർക്കാർ നടപടി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷനാണ്​ സംസ്ഥാനങ്ങൾക്ക്​ കത്തയച്ചത്​. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ ആർക്കെങ്കിലും കോവിഡ്​ ബാധിച്ചാൽ അവരുടെ സാമ്പിളുകൾ വിശദപരിശോധനക്ക്​ വിധേയമാക്കണം. ഇവരുമായി സമ്പർക്കത്തിൽ വന്ന​വ​െര കണ്ടെത്തുന്നതിലും ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

നാഷണൽ സെന്‍റർ ഫോർ ഡിസീസ്​ കൺട്രോളിന്‍റെ റിപ്പോർട്ടനുസരിച്ച്​ ബോട്​സ്​വാന(3), ദക്ഷിണാഫ്രിക്ക(6), ഹോങ്​കോങ്​(1) എന്നിങ്ങനെ ജനിതകമാറ്റം സംഭവിച്ച കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഈയൊരു സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായി പരിശോധിക്കണമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

Tags:    
News Summary - "Serious Implications": Centre Calls For Tighter Screening For New Strain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.