അനുമതി ലഭിച്ചാൽ അടുത്തമാസം മുതൽ മൂക്കിൽ ഇറ്റിക്കുന്ന കോവിഡ്​ വാക്​സി​ൻ പരീക്ഷണം ആരംഭിക്കും

ന്യൂഡൽഹി: അനുമതി ലഭിച്ചാൽ സിറം ഇൻസ്​റ്റിറ്റ്യൂട്ടും ഭാരത്​ ബയോടെക്കും അടുത്തമാസം മുതൽ ​മൂക്കിൽ ഇറ്റിക്കുന്ന കോവിഡ്​ വാക്​സി​െൻറ പരീക്ഷണം ആരംഭിക്കും. അവസാന ഘട്ട പരീക്ഷണത്തിൽ പതിനായിരക്കണക്കിന്​ പേർ പങ്കുചേരുമെന്നും കേ​ന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ പറഞ്ഞു.

പരീക്ഷണത്തിൽ 30,000 മുതൽ 40,000 പേർ വരെ പ​െങ്കടുക്കും. നിലവിൽ കുത്തിവെപ്പിലൂടെ നൽകുന്ന വാക്​സിനുകളാണ്​ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുന്നതെന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

റഷ്യൻ കോവിഡ്​ വാക്​സിന്​ ഇന്ത്യയിൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചതായി ഡോ. റെഡ്ഡീസ്​ ലബോറട്ടറീസ്​ റഷ്യയിലെ സർക്കാർ നിക്ഷേപ സ്​ഥാപനവുമായി കരാറിലെത്തിയതായി അറിയിച്ചിരുന്നു. ഹൈദരാബാദ്​ ആസ്​ഥാമായി പ്രവർത്തിക്കുന്ന ​ഡോ. റെഡ്ഡീസ്​ ലാബും റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടും തമ്മിലാണ്​ ധാരണ. ​

അതേസമയം അടുത്ത മാസം ഫെബ്രുവരിയോടെ വാക്​സിൻ രാജ്യത്തെത്തുമെന്നും ഇതോടെ കോവിഡ്​ മഹാമാരി പടർന്നുപിടിക്കുന്നത്​ അവസാനിപ്പിക്കാൻ കഴിയുമെന്നും ​ഹർഷ വർധൻ വ്യക്തമാക്കി. നിലവിൽ 60,000 ത്തിൽ അധികംപേർക്ക്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിക്കുന്നുണ്ട്​. ഒരു ഘട്ടത്തിൽ ഇവ ഒരുലക്ഷത്തിന്​ മുകളിൽ എത്തിയിരുന്നു. 

Tags:    
News Summary - Serum Institute, Bharat Biotech To Start Intranasal Vaccine Trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.