വില കുറഞ്ഞ കോവിഡ്​ വാക്​സിന്​ യു.കെയുടെ അംഗീകാരം; വൈകാതെ ഇന്ത്യയിലുമെത്തും

ലണ്ടൻ: ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയും മരുന്ന്​ നിർമാതാക്കളായ ആസ്​ട്ര സെനിക്കയും ചേർന്ന്​ നിർമിക്കുന്ന കോവിഡ്​ വാക്​സിന്​ യു.കെയിൽ അംഗീകാരം. ജനുവരി നാല്​ മുതൽ വാക്​സിൻ യു.കെയിൽ വ്യാപകമായി ഉപയോഗിച്ച്​ തുടങ്ങും.

സാധാരണ റഫ്രിജറേറ്റർ താപനിലയിൽ വാക്​സിൻ സൂക്ഷിക്കാനാവും. അതിനാൽ ഫൈസർ, മൊഡേണ വാക്​സിനുകളേക്കാളും വില കുറവായിരിക്കും ഓക്​സ്ഫെഡ്​​ വാക്​സിന്​. ബ്രിട്ടനാണ്​ ഓക്​സ്​ഫെഡ്​​ വാക്​സിന്​ ആദ്യമായി അംഗീകാരം നൽകിയത്​.

അതേസമയം, ഇന്ത്യയിലും ഓക്​സ്​ഫെഡ്​ കോവിഡ്​ വാക്​സിന്​ ഉടൻ അംഗീകാരം നൽകുമെന്നാണ്​ റിപ്പോർട്ട്​. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്​ വാക്​സിൻ നിർമാണം നടത്തുന്നത്​. കോവിഷീൽഡ്​ എന്നാണ്​ വാക്​സിന്‍റെ ഇന്ത്യയിലെ പേര്​. 

Tags:    
News Summary - Serum Institute Request For Emergency Vaccine Use To Be Considered Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.