ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ പ്രതിപക്ഷം നരേന്ദ്ര മോദി സർക്കാറിെന പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രിയെ കാണാൻ കൊതിയായെന്ന പ്രതിപക്ഷ എം.പിമാരുടെ പരിഹാസവും യോഗത്തിലുണ്ടായി. അഞ്ചു മിനിറ്റ് യോഗത്തിലിരുന്ന മോദി ഏത് വിഷയം ചർച്ച ചെയ്യാൻ തയാറാണെന്നും അറിയിച്ചു.
മൂന്ന് കാർഷിക ബില്ലുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രൂക്ഷമായ വിലക്കയറ്റവും പെട്രോൾ-ഡീസൽ വിലവർധനയും ഉന്നയിച്ച പ്രതിപക്ഷം ഇവ ഇരുസഭകളിലും ചർച്ച ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ബില്ലുകൾ പാസാക്കാനുള്ള വ്യഗ്രത സർക്കാർ പ്രകടിപ്പിച്ചപ്പോൾ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മുൻഗണന നൽകേണ്ടതെന്ന് പ്രതിപക്ഷം പറഞ്ഞു.
പാർലമെൻറ് അനക്സിൽ രാവിലെ 11 മണിക്കായിരുന്നു യോഗം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് നേതാക്കൾക്ക് പറയാനുള്ള കാര്യങ്ങൾ കേട്ടത്.
പ്രധാനമന്ത്രി വരാത്തതിൽ അമർഷം പ്രകടിപ്പിച്ച നേതാക്കൾ ഇത് പാർലമെൻറിനോടുള്ള അവഹേളനമാണെന്ന് കുറ്റപ്പെടുത്തി. മൂന്ന് വർഷമായി രാജ്യസഭാംഗമായ തനിക്ക് പാർലമെൻറിൽപോലും പ്രധാനമന്ത്രിയെ കാണാൻ കഴിയുന്നില്ലെന്നും കാണാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും കേരളത്തിൽനിന്നുള്ള സി.പി.ഐ അംഗം ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന് മുെമ്പ സംസാരിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ഇതേ വിഷയമുന്നയിച്ചു.
വിവിധ കക്ഷിനേതാക്കൾ പറഞ്ഞതൊന്നും കേൾക്കാതെ, യോഗം അവസാനിക്കാൻ അഞ്ചു മിനിറ്റുള്ളപ്പോഴാണ് പ്രധാനമന്ത്രി എത്തിയത്. അദ്ദേഹത്തിെൻറ സംസാരത്തോടെ യോഗം അവസാനിച്ചു.
പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും പുറമെ കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രിമാരായ അർജുൻ രാം മേഘ്വാൾ, വി. മുരളീധരൻ, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി (കോൺഗ്രസ്), ശരത് പവാർ (എൻ.സി.പി), ഡെറിക് ഒബ്റേൻ, സുധീപ് ബന്ദോപാധ്യായ (തൃണമൂൽ), ടി.ആർ. ബാലു, തിരുച്ചി ശിവ (ഡി.എം.കെ), രാംഗോപാൽ യാദവ് (എസ്.പി), വിജയ്സായ് റെഡ്ഢി, മിഥുൻ റെഡ്ഢി (വൈ.എസ്.ആർ കോൺഗ്രസ്), സതീഷ് മിശ്ര (ബി.എസ്.പി), സഞ്ജയ് റാവത്ത് (ശിവസേന), എളമരം കരീം (സി.പി.എം), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്), അനുപ്രിയ പട്ടേൽ (അപ്നാദൾ) തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വൈകീട്ട് നാല് മണിക്ക് പാർലമെൻറ് ലൈബ്രറി കെട്ടിടത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയും സർവകക്ഷിയോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.