ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ ്രസ് ആസ്ഥാനത്ത് കേന്ദ്രീകൃത കൺട്രോൾ റൂം തുറന്നു. രാജീവ് സതവ് എം.പി, ദേവേന്ദ്ര യാദവ്, എ.ഐ.സിസി സെക്രട്ടറി മനീ ഷ് ചത്ര എന്നിവരാണ് കണ്‍ട്രോള്‍ റൂമിനെ നയിക്കുക. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന ചുമതല എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണ്.
കോവിഡ് വ്യപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഴുവൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ ദിവസവും കൺട്രോൾ റൂമിനെ അറിയിക്കും. വൈറസ് വ്യാപനത്തിന്റെ യഥാര്‍ഥ സ്ഥിതി, വിവിധ സര്‍ക്കാരുകള്‍ എടുക്കുന്ന പ്രതിരോധ നടപടികള്‍, പാര്‍ട്ടി കൈകൊള്ളുന്ന നടപടികൾ എന്നിവയെല്ലാം ഒാരോ സംസ്ഥാനത്തെയും കോൺഗ്രസ് കമ്മിറ്റികൾ കൺട്രോൾ റൂമിനെ അറിയിക്കും.
Congress President Smt. Sonia Gandhi has approved the setting up of a ‘Central Control Room’ at AICC
— Congress (@INCIndia) March 30, 2020
for the purpose of coordinating all COVID-19 related matters. pic.twitter.com/IDLFDlPBr8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.