ആശുപത്രിയിലേക്കുള്ള ഓക്​സിജൻ ടാങ്കറിന്​ വഴിതെറ്റി; ഏഴ്​ കോവിഡ്​ രോഗികൾക്ക്​ ദാരുണാന്ത്യം

ഹൈദരാബാദ്​: ഓക്​സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ്​ രോഗികൾക്ക്​ ദാരുണാന്ത്യം. സർക്കാർ ഉടമസ്​ഥതയിലുള്ള കിങ്​ കോട്ടി ആശുപത്രിയിലാണ്​ ദാരുണ സംഭവം അരങ്ങേറിയത്​.

ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒാക്​സിജനുമായി വന്ന ടാങ്കറിന്​ വഴിതെറ്റിയതാണ്​ അപകടത്തിന്​ കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ്​ മരിച്ചവർ.

ഞായറാഴ്ച രോഗികൾക്ക്​ നൽകുന്ന ഓക്​സിജന്‍റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന്​ ഓക്​സിജൻ നിറക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഓക്​സിജനുമായി ആശുപത്രിയിലേക്ക്​ വന്ന ടാങ്കറിന്​ വഴിതെറ്റി. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ്​ ഉടൻ ഓക്​സിജൻ ടാങ്കർ കണ്ടെത്തി ആശുപത്രിയിലേക്ക്​ തിരിച്ചെങ്കിലും ഏഴുപേർ മരിക്കുകയായിരുന്നു. 

Tags:    
News Summary - Seven Covid patients die in Hyderabad hospital as oxygen tanker loses way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.