ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവിന് അംഗീകാരമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകുന്ന മെഡൽ ഫോർ എക്സലൻസ് ഇൻവെസ്റ്റിഗേഷന് അർഹരായി കേരള പൊലീസിലെ ഏഴു പേർ. എ.സി.പി സി.ഡി ശ്രീനിവാസൻ, ഡി.വൈ.എസ്.പിമാരായ ഗിരീഷ്.പി സാരഥി, കെ.എം ദേവസ്യ, എസ്.പിമാരായ ബി.കൃഷ്ണകുമാർ, കെ.ഇ ബിജു, ഇൻസ്െപക്ടർ കെ.ഇ. പ്രേമചന്ദ്രൻ സബ് ഇൻപെക്ടർ ജോൺസൺ ജോർജ് എന്നിവരാണ് മെഡലിന് അർഹരായിരിക്കുന്നത്.
മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള 10 വീതം പൊലീസ് ഉദ്യോഗസ്ഥരും 15 സി.ബി.ഐ ഉദ്യോഗസ്ഥരും മെഡൽ പട്ടികയിലുണ്ട്. എട്ട് പേർ ഉത്തർപ്രദേശ് പൊലീസിൽ നിന്നുള്ളവരാണ്. 121 പേരടങ്ങിയ മെഡൽ പട്ടികയിൽ 21 വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവിനെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് 2018ലാണ് ആഭ്യന്തരമന്ത്രാലയം എക്സലൻസ് ഇൻവെസ്റ്റിഗേഷൻ മെഡൽ നൽകി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.