ന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ച തീർപ്പ് സ ുപ്രീംകോടതി ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക ്ഷപദവി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏഴംഗ ബെഞ്ച് നിർവചിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
അലീഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ല എന്ന അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത് മുൻ യു.പി.എ സർക്കാർ സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് വിപുലമായ ബെഞ്ചിന് വിട്ടത്. സർവകലാശാലയും വിധിക്കെതിരെ അപ്പീൽ നൽകിയിരുന്നു.
എന്നാൽ, മോദി സർക്കാർ അധികാരത്തിലെത്തിയതോടെ നേരേത്ത നൽകിയ അപ്പീൽ പിൻവലിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അലീഗഢ് മുസ്ലിം സർവകലാശാല കേന്ദ്ര സർക്കാർ സ്ഥാപനമാണെന്നും ന്യൂനപക്ഷ സ്ഥാപനം അല്ലെന്നും അസീസ് ബാഷ കേസിൽ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു. ആ വിധി മറികടക്കാൻ 1981ൽ അലീഗഢ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. ആ ഭേദഗതിയാണ് അലഹബാദ് ഹൈകോടതി റദ്ദാക്കിയത്. അഞ്ചംഗ ബെഞ്ചിെൻറ വിധിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീംകോടതി ഇത് ഏഴംഗ ബെഞ്ചിന് വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.