ജയ്പുർ: രാജസ്ഥാനിൽ കർഷകർ സഹകരണ ബാങ്കിൽനിന്ന് എടുക്കുന്ന കാർഷിക വായ്പക്ക് ആറുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. ഏഴുലക്ഷം കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഇതിനായി വർഷം 27 രൂപ മാത്രം പ്രീമിയം അടച്ചാൽ മതിയെന്ന് സംസ്ഥാന സഹകരണ മന്ത്രി അജയ് സിങ് കിലാക് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം രാജ് സഹകാർ ആക്സിഡൻറ് ഇൻഷുറൻസ് സ്കീം തുക ഒരു ലക്ഷം രൂപ ഉയർത്തി.
25 ലക്ഷം കർഷകർക്ക് ഇത് പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. മുൻവർഷം 23.31 ലക്ഷം കർഷകരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്നു. കുറഞ്ഞ പ്രീമിയത്തിന് കൂടുതൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്നും മന്ത്രി പറഞ്ഞു. കൃഷീതര ഇടപാടുകാർക്കും 54 രൂപ പ്രീമിയം സ്വീകരിച്ച് ഇൻഷുറൻസ് നൽകുന്നുണ്ട്. ഇൗ വർഷം 15,000 കോടി രൂപയുടെ പരിശരഹിത കാർഷിക വായ്പ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.