ബംഗളൂരു: കൊലപാതക കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന നൽകിയതിനെ തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തു.
വിഷയം ശ്രദ്ധയിൽ വന്നപ്പോൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും ജയിൽ അധികൃതർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെ നടപടിയെടുത്തെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദര്‍ശന്‍ മറ്റു അന്തേവാസികള്‍ക്കൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്‍റെയും ചായ കുടിക്കുന്നതിന്‍റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ജയിലിനുള്ളില്‍ താരത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിൽ വിമര്‍ശനം ഉയര്‍ന്നത്.
രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.