ഗാസിയബാദ്: യു.പിയിലെ ഗാസിയബാദിലെ കോടതിസമുച്ചയത്തിൽ പുള്ളിപ്പുലിയുടെ ആക്രമണം. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കോടതി മുറിക്കുള്ളിലേക്ക് പുലി എത്തിയത്. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
കോടതിയുടെ ആദ്യനിലയിലാണ് ആദ്യം പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുള്ളിപ്പുലി എത്തിയതോടെ അഭിഭാഷകർ അവരുടെ മുറികളിൽ കയറി വാതിലടച്ചു. കോടതി മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിത സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
ആളുകൾ പരിഭ്രാന്തിയിലായതോടെ പുലി അക്രമാസക്തനായെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഒരു അഭിഭാഷകനെ ആക്രമിച്ചു. അഞ്ചോളം അഭിഭാഷകരെ പുലി ആക്രമിച്ചുവെന്നും 14 പേർക്കെങ്കിലും പരിക്കേറ്റിരിക്കാമെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവമറിഞ്ഞ് വനംവകുപ്പിന്റെ സംഘം കോടതിയിലെത്തിയെങ്കിലും പുള്ളിപ്പുലിയെ പിടിക്കാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.