ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; ജി20നെതിരെയും പരാമർശം

ന്യൂഡൽഹി: ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ. പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബ് ബാഗ്, ശിവാജി പാർക്ക്, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം, മാദിപൂർ, പശ്ചിമ വിഹാർ എന്നീ സ്റ്റേഷനുകളിലെ ചുവരുകളിലാണ് ഖലിസ്ഥാൻ അനുകൂല പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടത്.

സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ജി20 സമ്മേളനത്തിനെതിരെയും ചുവരെഴുത്തിൽ പരാമർശമുണ്ട്. ‘ഖലിസ്ഥാൻ റഫറണ്ടം സിന്ദാബാദ്’, ‘ഡൽഹിയിൽ ഖലിസ്ഥാൻ രൂപവത്കരിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സ്പ്രേ പെയിന്‍റ് കൊണ്ട് എഴുതിയിരിക്കുന്നത്. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (എസ്.എഫ്.ജെ) പ്രവർത്തകർ വിവിധ മെട്രോ സ്റ്റേഷനുകളിൽ എത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഡൽഹി പൊലീസിന്‍റെ സ്പെഷൽ സെൽ വിഷയത്തിൽ അന്വേഷണം തുടങ്ങി. പ്രതികളെ തിരിച്ചറിയാനായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അതേസമയം, ചുവരെഴുത്തുകളെല്ലാം മെട്രോ അധികൃതർ നീക്കം ചെയ്തു.

Tags:    
News Summary - Several metro stations defaced ahead of G20 summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.