ന്യൂഡൽഹി: ഗുജറാത്തിലെ പാട്ടീദാർ സംവരണ സമരനായകൻ ഹാർദിക് പേട്ടലിനെതിരായ പീഡന ആരോപണത്തിൽ ദേശീയ വനിത കമീഷൻ ഇടപെടൽ. ഇരയായെന്ന് പറയപ്പെടുന്ന യുവതിയുടെ മൊഴിയെടുക്കാൻ കമീഷൻ തീരുമാനിച്ചു. ഇതിനായി അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാത്രി സൂറത്തിലേക്ക് തിരിച്ചു. തിങ്കളാഴ്ച യുവതിയെ കാണുമെന്നാണ് സൂചന.
ഹാർദിക് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് വനിത കമീഷന് പരാതി ലഭിച്ചിരുന്നു. യുവതിയല്ല പരാതി നൽകിയതെങ്കിലും യുവതിയെക്കുറിച്ച വ്യക്തിഗത വിവരങ്ങൾ ഇതിലുണ്ട്. തുടർന്നാണ് യുവതിയെ കാണാൻ തീരുമാനിച്ചത്. മൊഴിയെടുത്തശേഷം രേഖ ശർമ മാധ്യമങ്ങളുമായി സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.