ന്യൂഡൽഹി: ലൈംഗിക ചുവയോടെ വനിത തൊഴിലാളികൾക്കു നേരെ സൈബറിടങ്ങളിൽ നടത്തുന്ന പരാ മർശങ്ങൾ, തൊഴിലിടങ്ങളിലെ സ്ത്രീ പീഡനങ്ങൾ എന്ന നിർവചനത്തിനു കീഴിൽ കൊണ്ടുവര ണമന്ന് ദേശീയ വനിത കമീഷെൻറ ശിപാർശ. സ്ത്രീപീഡനങ്ങളിൽ പരാതിപ്പെടാനുള്ള കാലാവധി മൂന്നിൽനിന്ന് ആറുമാസമാക്കുന്നത് ഉൾപ്പെടെ നിരവധി ശിപാർശകളാണ്, വനിത-ശിശു സംരക്ഷണ മന്ത്രാലയത്തിനു മുന്നിൽ വനിത കമീഷൻ സമർപ്പിച്ചത്. ശിപാർശകൾ ഉൾക്കൊള്ളിച്ച് 2013ലെ ‘തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡന (തടയലും നിരോധനവും പരിഹാരവും) നിയമ’ത്തിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു.
‘തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ’ അഭ്യന്തര സമിതി അംഗങ്ങളുടെ എണ്ണം അഞ്ചോ അതിലധികമോ ഒറ്റ സംഖ്യ വരുന്ന രൂപത്തിൽ വികസിപ്പിക്കണം. ഭൂരിപക്ഷ അഭിപ്രായ സ്വരൂപണത്തിനാണ് ഇത്. ഇതിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുപ്പിലൂെട കണ്ടെത്തണം. ലഘുവായതോ ഗുരുതരമായതോ എന്ന് വേർതിരിക്കും വിധം വിശാലമായി ‘സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന’മെന്ന വാക്ക് നിർവചിക്കപ്പെടേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ വനിത പീഡനങ്ങൾ തൊഴിൽതർക്കം എന്നപോലെ കണക്കിലെടുത്ത് ഒത്തുതീർക്കാമെന്ന വ്യവസ്ഥ നീക്കണം. ഇത് പലപ്പോഴും പരാതിപ്പെടുന്ന സ്ത്രീകളെ സമ്മർദത്തിലാക്കും. ഇത് പരിഹരിക്കപ്പെടാൻ ശക്തമായ നടപടി വേണം -റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന ദേശീയ വനിത കമീഷെൻറ വിലയിരുത്തൽ യോഗത്തിലാണ് ഈ ശിപാർശകൾ മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.