മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണവുമായി നടി

ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകൻ പ്രകാശ്​ കെ. സ്വാമിക്കെതിരെ ഫേസ്​ബുക്ക്​​ ലൈവിലൂടെ ലൈംഗികാരോപണവുമായി തമിഴ്​നടി രംഗത്ത്​. 2016ൽ ഹോ​േങ്കാങ്ങിൽ​ ത​​​െൻറ ഭർത്താവ്​ മരിച്ചശേഷമാണ്​ പ്രകാശ്​ സഹായവാഗ്​ദാനങ്ങളുമായി അടുത്തതെന്ന്​ വ്യാഴാഴ്​ച പുറത്തുവിട്ട എട്ടു മിനിറ്റ്​ വിഡിയോയിൽ 42കാരിയായ നടി വെളിപ്പെടുത്തി.

മക​ന്​ പാസ്​പോർട്ട്​ കിട്ടാനും പ്രകാശ്​ സഹായിച്ചു. വീട്ടിൽവെച്ച്​ അപമര്യാദയായി പെരുമാറിയപ്പോൾ ഇറക്കിവിട്ടു. പിന്നീട്​ ഫോണിലൂടെ അശ്ലീല സന്ദേശവും പടവും അയച്ച്​ ശല്യം തുടർന്നു. പൊതുസമൂഹത്തിന്​ മുന്നിൽ അപകീർത്തിപ്പെടുത്തുമെന്ന്​ പ്രകാശ്​ ഭീഷണിപ്പെടുത്തി. രാഷ്​ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ച്​ തനിക്ക്​ ഉന്നത കേന്ദ്രങ്ങളിൽ സ്വാധീനമുണ്ടെന്ന്​ അവകാശപ്പെട്ട്​ പ്രകാശ്​ നിരവധി സ്​ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും നടി ആരോപിച്ചു.

അതിനിടെ, ഭർത്താവി​​േൻറത്​ സ്വാഭാവിക മരണമല്ലെന്നും ഇതിന്​ പിന്നിൽ താനാണെന്നും മറ്റും പറഞ്ഞ്​ ചില തമിഴ്​ വാരികകളിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്​ തമിഴ്​നാട്​ പൊലീസിൽ പരാതിനൽകി. എന്നിട്ടും നടപടിയുണ്ടായിട്ടില്ല.

എന്നാൽ, താൻ ഒരു നിലയിലും നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന്​ അമേരിക്കയിലുള്ള പ്രകാശ്​ എം. സ്വാമി പ്രതികരിച്ചു. താൻ രാജ്യാന്തര അന്വേഷണാത്​മക പത്രപ്രവർത്തകനാണെന്നും നടിക്കെതിരായ ആരോപണങ്ങളുടെ നിജസ്​ഥിതി അന്വേഷിച്ച്​ അവരെ സമീപിച്ചശേഷമാണ്​ തനിക്കെതിരെ ആക്ഷേപങ്ങളുയർത്തിയതെന്നും അടുത്ത ദിവസം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പ്രകാശ്​ പറഞ്ഞു.

Tags:    
News Summary - Sexual scandal against Journalist Prakash M Swamy - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.