പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നാട്ടുകാർ കട അടിച്ചുതകർത്തു

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതിയുടെ കട അടിച്ചുതകർത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ബോറബണ്ടയിൽ കട നടത്തിയിരുന്ന അബ്ദുൾ റൗഫ് (53) ആണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് നാട്ടുകാർ സംഘടിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാകുകയും പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ആൺകുട്ടി പ്രതിയുടെ കടയിലെത്തിയപ്പോൾ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് വർഗീയ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. 

Tags:    
News Summary - Sexually molested a minor; Locals vandalized the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.