ന്യൂഡൽഹി: ആര്യൻ ഖാൻ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻ.സി.ബി) സമീർ വാങ്കഡെയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്. മുംബൈ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ വിട്ടയക്കാന്‍ വാങ്കഡെയോട് ഷാരൂഖ് ഖാൻ അഭ്യർഥിക്കുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് ചാറ്റിലെ വാക്കുകള്‍. സമീർ വാങ്കഡെയുമായി ഷാരൂഖ് നടത്തിയ സംഭാഷണമാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു നടന്‍ എന്ന നിലയില്‍ അല്ലാതെ ഒരു പിതാവ് എന്ന നിലയിലാണ് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻ.സി.ബി) സമീർ വാങ്കഡെയുമായി ഷാരൂഖ് ഖാന്‍റെതെന്ന് ആരോപിക്കുന്ന ചാറ്റിലെ സംഭാഷണങ്ങള്‍. "ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്‍റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം. എന്‍റെ മകനോ കുടുംബത്തിനോ ഇതില്‍ ഒരു പങ്കും ഇല്ല. ഈ സംഭവത്തിന് ശേഷം ആരോടും സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല" ചാറ്റില്‍ പറയുന്നു.
ഔദ്യോഗികമായി അനുചിതമാണെന്നും തീർത്തും തെറ്റാണെന്നും എനിക്കറിയാം, പക്ഷേ ഒരു പിതാവെന്ന നിലയിൽ എനിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് ഷാരൂഖ് ഖാൻ എഴുതിയപ്പോൾ , "ദയവായി വിളിക്കൂ" എന്നാണ് വാങ്കഡെ മറുപടി പറഞ്ഞത്. പിന്നീട് ഉപകാരത്തിന് നന്ദി പറയുന്ന രീതിയിൽ ഖാന്‍റെ വലിയ പോസ്റ്റും കാണാം.
എന്നാൽ ഖാനിൽ നിന്നു കോഴ വാങ്ങി എന്ന് കാണിച്ച് സി.ബി.ഐ തനിക്ക് എതിരേ രജിസ്റ്റർ ചെയ്ത കേസ് പകപോക്കലിന്‍റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വാങ്കഡെ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.