ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; അമിത് ഷാ കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന കർഷക സംഘടനകളുടെ പ്രസ്താവനക്ക് പിന്നാലെ ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി ചർച്ച നടത്തുകയാണ്. അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച. കേന്ദ്ര സർക്കാർ എഴുതി നൽകിയ വാഗ്ദാനങ്ങൾ കർഷകർ തള്ളിയതോടെയാണ് കേന്ദ്ര സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്.

സമരം രാജ്യവ്യാപകമാക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. സംസ്ഥാന, ജില്ല കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം.

അതേസമയം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി. രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യെച്ചൂരി, ഡി. രാജ എന്നിവരാണ് രാഷ്‌ട്രപതി ഭവനിലെത്തിയത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെ 25 പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.