ഷാഹി ഈദ്ഗാഹ്-കൃഷ്ണജന്മഭൂമി കേസ് ഇനി അലഹബാദ് ഹൈകോടതിയിൽ

പ്രയാഗ്‌രാജ്: മഥുര കോടതിയുടെ പരിഗണനയിലുള്ള ഷാഹി ഈദ്ഗാഹ്-കൃഷ്ണജന്മഭൂമി തർക്കകേസ് അലഹബാദ് ഹൈകോടതിയിലേക്കു മാറ്റാൻ ഹൈകോടതിതന്നെ ഉത്തരവിട്ടു. കൃഷ്‌ണജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇനി അലഹബാദ് ഹൈകോടതിയാകും പരിഗണിക്കുക.

മഥുരയിലെ കീഴ്‌കോടതിയിൽ വിചാരണ നടക്കുന്ന ഇതുസംബന്ധമായ കേസുകൾ ഹൈകോടതിതന്നെയാണ് മാറ്റി ഉത്തരവായിരിക്കുന്നത്. തർക്കകേസ് മഥുര ജില്ല കോടതിയിൽനിന്ന് ഹൈകോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് മേയ് മൂന്നിന് സമർപ്പിച്ച ഹരജിയിൽ വിധി പറയുകയായിരുന്നു ഹൈകോടതി.

മഥുരയിലെ കൃഷ്‌ണജന്മഭൂമി കേസ് ദേശീയപ്രാധാന്യമുള്ളതാണെന്നും ഹൈകോടതിയിൽ വാദംകേൾക്കണമെന്നുമുള്ള ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് അരവിന്ദ് കുമാർ മിശ്ര ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    
News Summary - Shahi Idgah-Krishna Janmabhoomi case now in Allahabad High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.