മഥുര: ഉത്തർപ്രദേശിലെ മഥുര ശാഹി ഈദ്ഗാഹ് പള്ളിയിൽ പുരാവസ്തു വകുപ്പ് സർവേ നടത്താനുള്ള കോടതി ഉത്തരവിന് തടസ്സഹരജി സമർപ്പിക്കുമെന്ന് പള്ളി അധികൃതർ. ഹിന്ദുത്വ സംഘടന നൽകിയ ഹരജിയിൽ പള്ളിയിൽ സർവേ നടത്തി ജനുവരി 20ന് റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ കോടതി ജഡ്ജി സോണിക വർമ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തടസ്സഹരജി സമർപ്പിക്കുമെന്ന് ഷാഹി ഈദ്ഗാഹ് പള്ളി കൗൺസൽ തൻവീർ അഹ്മദ് പറഞ്ഞു.
ഗ്യാൻവാപി പള്ളിയിലേതുപോലുള്ള പുരാവസ്തു വകുപ്പ് സർവേ മഥുര ശാഹി ഈദ്ഗാഹ് പള്ളിയിലും നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് കോടതിയെ സമീപിച്ചത്. ശാഹി ഈദ്ഗാഹ് മസ്ജിദ് ക്ഷേത്രഭൂമിയിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ഉണ്ടാക്കിയതാണെന്നും പള്ളി പൂർണമായും നീക്കംചെയ്ത് ഭൂമി ക്ഷേത്രത്തിന് വിട്ടുനൽകണമെന്നുമാണ് ഹരജിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.