ഷാജഹാൻ ശൈഖ്

ഷാജഹാൻ ഷെയ്ഖ് 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ

കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ഷാജഹാൻ ഷെയ്ഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ചയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി (പി.എം.എൽ.എ) ഇയാളെ റിമാൻഡ് ചെയ്തത്.

മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലിയിലെ സ്ഥാപനം പരിശോധിക്കാൻ പോയപ്പോൾ ഇ.ഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാർച്ച് 30ന് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.

കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഇ.ഡി കസ്റ്റഡിയിൽ കഴിഞ്ഞ ഷെയ്ഖിനെ ബിച്ചാർ ഭവനിലെ പി.എം.എൽ.എ കോടതി പ്രത്യേക ജഡ്ജി പ്രശാന്ത മുഖോപാധ്യായയാണ് 14 ദിവസത്തേക്ക് ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചത്.

റേഷൻ വിതരണ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് സന്ദേശ്ഖാലിയിലെ ഗ്രാമത്തിൽ ഷെയ്ഖിൻ്റെ വസതിയിൽ പരിശോധന നടത്താനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരുടെ സംഘത്തെ ജനുവരി അഞ്ചിന് ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന്, സി.ബി.ഐ ആണ് ആക്രമണ കേസ് അന്വേഷിക്കുന്നത്. 

Tags:    
News Summary - Shahjahan Sheikh in 14-day judicial remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.