കാർഷിക നിയമത്തിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പ് -കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: കാർഷിക നിയമത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഇരട്ടത്താപ്പാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. പ്രതിപക്ഷം അധികാരത്തിലിരുന്നപ്പോൾ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന കാര്യങ്ങൾ ഇപ്പോൾ എൻ.ഡി.എ സർക്കാർ നടപ്പാക്കിയപ്പോൾ വിമർശനവുമായി വരികയാണെന്ന് മന്ത്രി പറഞ്ഞു.

യു.പി.എ സര്‍ക്കാറും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എ.പി.എം.സി നിയമം റദ്ദാക്കുമെന്ന് യു.പി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പ്രതിപക്ഷം സര്‍ക്കാറിനെ എതിര്‍ക്കുന്നത് പഴയതെല്ലാം ഓര്‍മിക്കാതെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകള്‍ നടത്തുന്നുണ്ട്. അനാവശ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടപെടുന്നത്. മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ത്തന്നെയാണ് യു.പി.എ സര്‍ക്കാര്‍ ചെയ്തതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ശരത് പവാര്‍ കൃഷിമന്ത്രിയായിരുന്ന സമയത്ത് വിപണിയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിരുന്നു. കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിദ് കെജരിവാളിനെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. 

Tags:    
News Summary - Shameful Double Standards: BJP Hits Back At Opposition Over Farm Laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.