അമരാവതി: അജിത് പവാർ ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങളെ കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. ''ആരെങ്കിലും പാർട്ടിയിൽ നിന്ന് പോകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അത് അവരുടെ തന്ത്രമാണ്. അവർ അതെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. നമ്മൾ ഒരു നിലപാട് എടുത്താൽ, അതിൽ ഉറച്ചു നിൽക്കണം. അതിന്റെ പേരിൽ പാർട്ടിയിൽ ചർച്ചയുടെ ആവശ്യമില്ല. അതിനാൽ ചർച്ച ചെയ്തിട്ടില്ല.''-ശരദ് പവാർ വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ തയാറെടുക്കുകയാണെന്നും അങ്ങനെ സ്വപ്നം കാണുന്നതിൽ ഒരു തെറ്റും കാണുന്നില്ലെന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവനയെ എൻ.സി.പി നേതാവ് സുപ്രിയ സുലെ പിന്തുണച്ചിരുന്നു.
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അത്തരത്തിൽ സ്വപ്നം കാണാൻ അവകാശമുണ്ട്. അദ്ദേഹം വളരെ സത്യസന്ധമായി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു.-എന്നായിരുന്നു സുലെയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.