ന്യൂഡൽഹി: സെർബിയയിൽ ഇൻറർ പാർലമെൻററി യൂനിയൻ (ഐ.പി.യു) അസംബ്ലിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി. ജമ്മു-കശ്മീരിൽ അതിർ ത്തി കടന്നുള്ള ഭീകരാക്രമണത്തിന് ഉത്തരവാദിയായ രാജ്യം കശ്മീരികൾക്കു വേണ്ടി പോരാടുന്നവരാണെന്ന് പറയുന്നത് പ്രഹസനമാണ്.
യു.എൻ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ അൽഖാഇദ അംഗത്തിന് ലോകത്ത് പെൻഷൻ നൽകുന്ന ഏക രാജ്യം പാകിസ്താനാണെന്ന് അദ്ദേഹം ഐ.പി.യു അസംബ്ലിയിൽ പറഞ്ഞു. രണ്ടു സെഷനുകളിലാണ് പാകിസ്താൻ ജമ്മു-കശ്മീർ വിഷയം ഉന്നയിച്ചത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടിയാണ് പാകിസ്താൻ ഇന്ത്യയുടെ ആഭ്യന്തര വിഷയം ഉന്നയിച്ചത്. ഇത്തരം അധിേക്ഷപകരമായ വാക്കുകൾക്കു പകരം കുറച്ചുകൂടി നല്ല കാര്യങ്ങളാണ് പാകിസ്താനിലെ പാർലെമൻറ് അംഗങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്.
കശ്മീർ ഉൾപ്പെടെ എല്ലാ വിഷയങ്ങളും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിൽ ചർച്ചചെയ്യുന്നത് തുടരും. യു.എൻ ഭീകരരായി പ്രഖ്യാപിച്ചവരിൽ 130 പേർ പാകിസ്താനികളാണ്. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ശശി തരൂർ പറഞ്ഞു. ഒക്ടോബർ 13 മുതൽ 17വരെ നടന്ന ഐ.പി.യു അസംബ്ലിയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ലോക്സഭാ സ്പീക്കർ ഓം ബിർലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.