വീണ്ടും ഡിക്​ഷണറി എടുപ്പിച്ച്​ തരൂർ

ന്യൂഡൽഹി: കഠിനമായ ഇംഗ്ലീഷ്​ പദങ്ങളുപയോഗിച്ച്​ വായനക്കാരെ കുഴക്കുന്നതിൽ തത്​പരനാണ്​​ ശശി തരൂർ​. തരൂരി​​​െൻറ ഇംഗ്ലീഷ്​ പ്രയോഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട്​ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്​. സാമൂഹിക മാധ്യമങ്ങളിലെ പരിഹാസത്തിന്​ മറുപടി പറഞ്ഞ തരൂർ വീണ്ടും ആളുകളെ ​െകാണ്ട്​ ഡിക്ഷണറി എടുപ്പിച്ചിരിക്കുകയാണ്​. 

‘എ​​​െൻറ ആശയം പ്രകടിപ്പിക്കാൻ യോജിച്ച വാക്കുകളാണ്​ താൻ തെരഞ്ഞെടുക്കുന്നത്​. അല്ലാതെ മേനി നടിക്ക​ാനോ നിഗൂഢത സൃഷ്​ടിക്കാനോ അല്ല’  എന്നാണ്​ പുതിയ ട്വീറ്റ്​. ഇൗ ട്വീറ്റിൽ മേനി നടിക്കാനല്ലെന്ന്​ പറയാൻ ഉപയോഗിച്ച rodomontade എന്ന വാക്കാണ്​ ഇത്തവണ ആളുകളെ വലച്ചത്​. 

ഒക്​സ്​ഫോർഡ്​ ഡിക്​ഷണറി നൽകുന്ന ഉത്തരം ആത്​മപ്രശംസ എന്നാണ്​. 

Tags:    
News Summary - Shashi Tharoor Made Everyone Grab Their Dictionaries, Once Again - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.