‘ഒരിക്കൽ ശത്രുവായിരുന്നയാൾ പിന്നീട് സമാധാന കാംക്ഷിയായി’ -പർവേസ് മുശർറഫിനെ കുറിച്ച് തരൂർ

അന്തരിച്ച മുൻ പാക് പ്രസിഡന്റ് പർവേസ് മുശർറഫിനെ ഓർത്തെടുത്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. ഒരു കാലത്ത്ഇന്ത്യയുടെ ശത്രുവായിരുന്നെങ്കിലും പിന്നീട് സമാധാനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നും തരൂർ ഓർമിച്ചു.

ഐക്യരാഷ്ട്ര സഭയിൽ വെച്ച് അദ്ദേഹത്തെ എല്ലാ വർഷം കാണാറുണ്ടായിരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

‘മുൻ പാക് പ്രസിഡന്റ് പർവേസ് മശേർറഫ് അപൂർവമായ അസുഖത്തെ തുടർന്ന് മരിച്ചു. ഒരിക്കൽ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ആ കാലഘട്ടത്തിൽ യു.എന്നിൽ വെച്ച് വർഷാവർഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊർജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതപുലർത്തിയിരുന്നു, -തരൂർ ട്വീറ്റ് ചെയ്തു.


Tags:    
News Summary - Shashi Tharoor remembers Pervez Musharraf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.